എസ്പിബിയുടെ ശ്വാസകോശം മാറ്റിവെക്കുന്നില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് ആശുപത്രി

SP Balasubrahmanyam lung transplant

ചികിത്സയിലുള്ള ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിൻ്റെ ശ്വാസകോശം മാറ്റിവെച്ചേക്കുമെന്ന വാർത്തകൾ നിഷേധിച്ച് എംജിഎം ഹെൽത്ത്കെയർ ഹോസ്പിറ്റൽ. കൊവിഡ് വൈറൽ ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും എസ്പിബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിനെയാണ് ആശുപത്രി തള്ളിയത്.

Read Also : എസ്പിബിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; വെന്റിലേറ്ററിൽ തുടരുന്നു

കഴിഞ്ഞ ദിവസം ഗായകൻ എസ്പിബിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് മകൻ എസ്പി ചരൺ അറിയിച്ചിരുന്നു. എന്നാൽ ശ്വാസകോശത്തിൻ്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ ആകാത്തതിനാൽ അദ്ദേഹം വെൻ്റിലേറ്ററിൽ തന്നെ തുടരുകയാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചരൺ അറിയിച്ചു.

കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകൻ എസ്.പി. ബാലസുബ്രമണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പ്രശ്നമുണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളിൽ ആശുപത്രി വിടാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തന്റെ ഫേസ്ബുക്ക് പേജിൽ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഇദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

Story Highlights SP Balasubrahmanyam is not undergoing lung transplant Hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top