‘ചെറിയ ശ്വാസം മുട്ടലുണ്ട്, ദയവായി ഫോൺ വിളിക്കുന്നത് ഒഴിവാക്കുക’:തോമസ് ഐസക്

ചെറിയ ശ്വാസം മുട്ടലുണ്ടെന്നും ദയവായി ഫോൺ വിളികൾ ഒഴിവാക്കണമെന്നും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള മന്ത്രി ടി.എം തോമസ് ഐസക്. ഫോൺ എടുത്ത് സംസാരിക്കാൻ സാധിക്കില്ല. അത്യാവശ്യമെങ്കിൽ മെസേജ് അയച്ചാൽ മതിയെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

അസുഖം ഏറെ ഭേദപ്പെട്ടിട്ടുണ്ട്. ഡയബറ്റിക്‌സ് അൽപം കൂടുതലാണ്. ആദ്യമായി ഇൻസുലിൻ വേണ്ടിവന്നുവെന്നും തോമസ് ഐസക് കുറിച്ചു.

Read Also : ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു

ഞായറാഴ്ചയാണ് മന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലാണ് മന്ത്രി.

Story Highlights Dr. T M Thomas Issac, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top