തൃശൂരിൽ 323 പേർക്ക് കൊവിഡ്; കൊല്ലത്ത് 362 പേർക്ക് കൊവിഡ്

thrissur kollam covid update

തൃശൂർ ജില്ലയിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 318 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. കെഇപിഎ ക്ലസ്റ്ററിൽ 26 പേർക്ക് രോഗം സ്ഥിരീകരിച്ചു. 18 ആരോഗ്യപ്രവർത്തകരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. എലൈറ്റ് ക്ലസ്റ്ററിൽ 10 ആരോഗ്യപ്രവർത്തകർക്കുൾപ്പടെ 11 പേർക്കാണ് രോഗം ബാധിച്ചത്. ദയ ക്ലസ്റ്ററിൽ മൂന്ന് ആരോഗ്യപ്രവർത്തകർക്കും മറ്റ് അഞ്ച് ആരോഗ്യപ്രവർത്തകർ എന്നിങ്ങനെയാണ് ആരോഗ്യപ്രവർത്തകരുടെ കണക്കുകൾ. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1695 ആണ്. 145 പേർ ഇന്ന് രോഗമുക്തി നേടി.

Read Also : എറണാകുളത്ത് കൊവിഡ് ബാധ രൂക്ഷം; 276 പേരിൽ 275 പേരും സമ്പർക്ക രോഗികൾ

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത് 362 പേർക്കാണ്. ഇതിൽ 348 പേർക്കും രോഗമുണ്ടായത് സമ്പർക്കത്തിലൂടെയാണ്. 4 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി. വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒൻപതുപേർക്കും രോഗം സ്ഥിരീകരിച്ചു. 323 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights thrissur kollam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top