സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് ആശങ്ക

kasargod reported covid death

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 8309 പേരില്‍ 7451 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. പുതുതായി രോഗംസ്ഥിരീകരിച്ച 227 പേരില്‍ 225 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗ ബാധ. ആരോഗ്യപ്രവര്‍ത്തകരിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാല് ഐ.എന്‍.എച്ച്.എസ് ജീവനക്കാര്‍ക്കും രോഗവ്യാപനമുണ്ടായി. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നത് ആശങ്കാജനകമാണ്. കോതമംഗലം, മൂക്കന്നൂര്‍, ചേരാനെല്ലൂര്‍, പള്ളിപ്പുറം, പച്ചാളം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 116 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. 2832 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്.

Story Highlights covid spreads rapidly through contact in Ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top