തിരുവനന്തപുരം സ്വർണക്കടത്ത്; പ്രതികൾക്കെതിരെ കോഫെപോസ ചുമത്തും

ഇന്നത്തെ പ്രധാന വാർത്തകൾ (26-080-2020)

തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താൻ അന്വേഷണ സംഘം. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കാനാണ് നീക്കം.

പ്രതികൾക്കെതിരെ കോഫെപോസ ചുമത്തുന്നതിനായി കോഫെപോസ ബോർഡിന് മുന്നിൽ അപേക്ഷ നൽകും. സ്വർണക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, വാങ്ങിയവർ എന്നിവർക്കെതിരെയും കുറ്റം ചുമത്താനാണ് തീരുമാനം.

സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരായാണ് കോഫെപോസ ചുമത്തുന്നത്. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കോഫേപോസ സമിതിയാണ് അനുമതി നൽകേണ്ടത്.

Story Highlights Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top