സമാധാന നൊബേൽ പുരസ്‌കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്ത് നോർവീജിയൻ പാർലമെന്റ് അംഗം

2021-ലെ സമാധാന നൊബേൽ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്തു. നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റ്യൻ ടൈബ്രിംഗ് ജഡെയാണ് ട്രംപിനെ നിർദേശിച്ചത്. ഇസ്രയേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാറിന് മധ്യസ്ഥത വഹിച്ചതിനെ തുടർന്നാണ് ട്രംപിന്റെ പേര് നാമനിർദേശം ചെയ്തത്. ലോകത്തെ സംഘർഷങ്ങൾ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ട്രംപിന്റെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ, ഇന്ത്യ- കശ്മീർ വിഷയത്തിൽ ട്രംപ് ഇടപെടാൻ കാണിച്ച സന്നദ്ധതയും ട്രംപിന്റെ ആരാധകനല്ല ഞാൻ. എന്നാൽ, പുരസ്‌കാരത്തിന് നാമനിർദേശം ലഭിച്ച മറ്റുള്ളവരെ അപേക്ഷിച്ച് ലോക സമാധാനത്തിനായി കൂടുതൽ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് ടൈബ്രിംഗ് ‘ഫോക്‌സ് ന്യൂസി’നോട് വ്യക്തമാക്കി.
യുഎഇ- ഇസ്രയേൽ കരാർ ഒരു വഴിത്തിരിവാകാമെന്നും പശ്ചിമേഷ്യയിലെ മറ്റുരാജ്യങ്ങളും യുഎഇയുടെ പാത പിന്തുടരുമെന്നും പശ്ചിമേഷ്യയെ സഹകരണത്തിന്റെയും സമൃദ്ധിയുടെയും മേഖലയാക്കാൻ സഹായിക്കുമെന്നും ഉത്തര- ദക്ഷിണ കൊറിയകൾ തമ്മിലുള്ള സംഘർഷം പരിഹരിക്കാനും ട്രംപ് ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ടൈബ്രിംഗ് പറയുന്നു.
സുപ്രധാനപങ്കാണ് വഹിച്ചതെന്നും നാലുതവണ പാർലമെന്റ് അംഗവും നാറ്റോ പാർലമെന്ററി അസംബ്ലിയിലേക്കുള്ള നോർവീജിയൻ പ്രതിനിധി സംഘത്തിന്റെ ചെയർമാനുമായ ടൈബ്രിംഗ് പറഞ്ഞു.
Story Highlights – Member of the Norwegian Parliament nominates Trump for the Nobel Peace Prize
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here