ബ്രിട്ടനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങിയോ ?; പ്രചരിക്കുന്ന ചിത്രം വ്യാജം[ 24 Fact Check]

ബ്രിട്ടനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങി എന്ന അടിക്കുറിപ്പില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 2005 ലേതാണ്. മാസ്‌ക്ക് വെയ്ക്കാതെ വലിയ ഒരു ജനസാഗരമാണ് ബ്രിട്ടന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ തട്ടിത്തെറിപ്പിച്ച് തലസ്ഥാനമായ ലണ്ടന്‍ കീഴടക്കിയത് എന്നാണ് ചിത്രത്തിനൊപ്പമുള്ള പ്രചാരണം.
എന്നാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ്യം മറ്റൊന്നാണ്. ചിത്രത്തിലുള്ളത് പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ലിവര്‍പ്പൂളിന്റെ ആരാധകരാണ്. 2005 ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത് ലിവര്‍പൂള്‍ എഫ്.സിക്ക് നാട്ടില്‍ ലഭിച്ച സ്വീകരണ ചിത്രമാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ബ്രിട്ടനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി എന്ന വ്യാജേന പ്രചരിക്കുന്നത്.
Story Highlights – People Violate Covid Rules in UK; fake image 24 Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here