സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. പത്തനംതിട്ടയിൽ രണ്ടും കാസർഗോഡ് ഒരാളുമാണ് രോഗം ബാധിച്ച് മരിച്ചത്.
പത്തനംതിട്ടയിൽ അടൂർ സ്വദേശി രഞ്ജിത് ലാൽ, പന്തളം സ്വദേശി റജീന എന്നിവരാണ് മരിച്ചത്. പ്രമേഹ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന രഞ്ജിത് ലാൽ ഇന്നലെ രാത്രിയാണ് മരിച്ചത്. 29 വയസായിരുന്നു. ജില്ലയിൽ ആദ്യമായാണ് ഒരു യുവാവ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. പന്തളം സ്വദേശി റജീന വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്.
കാസർഗോഡ് മരിച്ചത് നായന്മാർ മൂല സ്വദേശിനി മറിയുമ്മയാണ്. 68 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
Story Highlights – Covid death
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News