ആരോഗ്യപരമായ കാരണങ്ങളാല്‍ ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാര്‍

ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍.
ഡിസ്‌കവറി ചാനലിലെ ലോക പ്രശ്‌സ്ത ഷോ ഇന്‍ ടു ദി വൈല്‍ഡിന്റെ പ്രമോഷണല്‍ ലൈവിലാണ് അക്ഷയ് കുമാര്‍ ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്.

ബോളിവുഡ് നടി ഹുമ ഖുറൈശിയായിരുന്നു ലൈവ് ചാറ്റിന്റെ അവതാരക. ഇന്‍ ടു ദി വൈല്‍ഡ് പരിപാടിയില്‍ അക്ഷയ് കുമാറും ബെയര്‍ ഗ്രില്‍സും ആനപിണ്ടം കൊണ്ടുള്ള ചായ കുടിച്ചിരുന്നു. ഈ സംഭവം പരാമര്‍ശിച്ച് കൊണ്ടുള്ള ഹുമ ഖുറൈശിയുടെ ചോദ്യത്തിനാണ് താന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഗോമൂത്രം കുടിച്ച കാര്യം അക്ഷയ് കുമാര്‍ പറഞ്ഞത്. തനിക്കത് പ്രയാസമല്ല ഞാന്‍ എപ്പോഴും ഗോമൂത്രം കഴിക്കാറുണ്ടെന്നാണ് അക്ഷയ്കുമാര്‍ പറഞ്ഞത്.

അക്ഷയ് കുമാറിനെ വ്യക്തിപരമായി അറിയില്ലെങ്കിലും, അഹംഭാവമില്ലാത്ത രസികനാണെന്ന് ബെയര്‍ ഗ്രില്‍സ് പറഞ്ഞു. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലെ ഇന്റു ദി വൈല്‍ഡ് സ്‌പെഷ്യല്‍ എപ്പിസോഡിന്റെ ഷൂട്ടിംഗിനെക്കുറിച്ചും കാട്ടില്‍ അതിജീവിക്കുന്നതിനെക്കുറിച്ചും അക്ഷയ് കുമാറും ബെയറും സംസാരിച്ചു. വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.

Story Highlights Akshay Kumar says he drinks cow urine for health reasons

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top