Advertisement

ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത് യോഗങ്ങളും റാലികളും നടത്താതിരിക്കാൻ; ബംഗാൾ കൊവിഡ് മുക്തമായെന്ന് ബിജെപി അധ്യക്ഷൻ

September 11, 2020
Google News 2 minutes Read
Corona BJP Bengal Chief

ബംഗാൾ കൊവിഡ് മുക്തമായെന്ന് ബൊജെപി സംസ്ഥാന അധ്യക്ഷൻ ദി​ലി​പ് ഘോ​ഷ്. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത് യോഗങ്ങളും റാലികളും നടത്താതിരിക്കാനാണെന്നും ഘോഷ് ഹൂ​ഗ്ലി​യി​ൽ വ​ച്ചു ന​ട​ന്ന റാ​ലി​യി​ൽ ആരോപിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഘോഷിൻ്റെ പ്രസ്താവന.

Read Also : മാസ്കോ സാമൂഹിക അകലമോ ഇല്ലാതെ കലശ് യാത്ര സംഘടിപ്പിച്ച് ബിജെപി; വിവാദം: വിഡിയോ

“സം​സ്ഥാ​നം കൊ​വി​ഡ് മു​ക്ത​മാ​യിട്ടുണ്ട്. എ​ന്നാ​ൽ, ബി​ജെ​പി​ യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കാ​തിരിക്കാനാണ് മ​മ​താ ബാ​ന​ർ​ജി ലോ​ക്ക്ഡൗ​ണു​ക​ൾ ന​ട​പ്പാ​ക്കുന്നത്. പ​ക്ഷേ, ഞ​ങ്ങ​ളെ ത​ട​യാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല.”- യോഗത്തിൽ ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയിൽ വച്ചായിരുന്നു ഘോഷിൻ്റെ പ്രസ്താവന. റാലിയിൽ പങ്കെടുത്തവർ ആരും മാ​സ്‌​ക് ധ​രി​ക്കു​ക​യോ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, ബം​ഗാ​ളി​ൽ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തോ​ട് അ​ടു​ക്കുക​യാ​ണ്. മ​ര​ണ സം​ഖ്യ 3,700 ആ​യി ഉ​യ​ർ​ന്നു.

Read Also : രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് രോഗബാധിതർ

രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,551 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1209 പേർ മരിച്ചു. ഒരു ദിവസം ഇത്രയും പേർ രോഗബാധിതരാകുന്നത് ആദ്യമായാണ്. ആകെ രോഗികൾ 45,62,415 ഉം മരണം 76,271 ആയി. സെപ്തംബർ മാസത്തിൽ ഇതുവരെ 10 ലക്ഷത്തിന് അടുത്താണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ സ്ഥിതി തുടർന്നാൽ രോഗികളിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുളള അമേരിക്കയെ ഈ മാസം ഇന്ത്യ മറികടക്കും.

Story Highlights Corona Is Gone declares BJP’s Bengal Chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here