മെസി ബൗളിയും ബ്ലാസ്റ്റേഴ്സ് വിട്ടു

messi bouli left blasters

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ മെസി ബൗളിയും ക്ലബ് വിട്ടു. ചൈനീസ് ക്ലബ്‌ ആയ ഹെയ്‌ലോങ്ങ്ജിയാങ് ജാവ എഫ്സിയിലേക്കാണ് 28കാരനായ ഈ കാമറൂണിയൻ താരത്തിൻ്റെ കൂടുമാറ്റം. ചൈനീസ് സെക്കന്റ്‌ ഡിവിഷൻ ലീഗിൽ കളിക്കുന്ന ക്ലബാണ് ഹെയ്‌ലോങ്ങ്ജിയാങ് ജാവ എഫ്സി.

ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലെ സുപ്രധാന താരമായിരുന്നു മെസി ബൗളി. സീസണിൽ 17 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ നേടിയ മെസി ഒരു അസിസ്റ്റും കണ്ടെത്തി. ആക്രമണത്തിൽ ഓഗ്ബച്ചെയോടൊപ്പം എതിർ പാളയങ്ങളിൽ അപകടം വിതച്ച താരമാണ് മെസി. ഇറാനിയൻ ടോപ് ഡിവിഷൻ ലീഗ് ആയ പേർഷ്യൻ ഗൾഫ് പ്രോ ലീഗിലെ ഫൂലാഡ് എഫ്‌സിയിൽ നിന്നാണ് കഴിഞ്ഞ സീസണിൽ മെസി ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മെസിയെ ക്ലബ് നിലനിർത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Read Also : ഐഎസ്എലിലേക്ക് ഒരു ടീം കൂടി; ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17

അതേ സമയം, ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഗോവയിൽ നടക്കും. നവംബർ 21നാണ് ലീഗ് ആരംഭിക്കുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ ലീഗ് നടത്താൻ പരിഗണിച്ചിരുന്നു എങ്കിലും ഒടുവിൽ ഗോവക്ക് നറുക്ക് വീഴുകയായിരുന്നു. സീസണിൽ ഒരു ടീം കൂടി ഐഎസ്എലിൽ ഉണ്ടാവും. ഈ മാസം 17 ആണ് ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി.

രാജ്യത്ത് കൊവിഡ് കേസുകൾ താരതമ്യേന കുറഞ്ഞിരിക്കുന്ന സ്ഥലം എന്നതിനാലാണ് ഗോവയെ ലീഗ് നടത്താനായി തെരഞ്ഞെടുത്തത്. ഒപ്പം, മതിയായ സ്റ്റേഡിയങ്ങൾ ഉണ്ടെന്നുള്ളതും ഗോവയ്ക്ക് ഗുണമായി. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേദിയം, വാസ്കോയിലെ തിലക് മൈദാൻ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ടീമുകളുടെ പരിശീലനത്തിനായി 10 സ്റ്റേഡിയങ്ങൾ കൂടി ഒരുക്കും.

Story Highlights Messi bouli left blasters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top