സത്യമേ ജയിക്കൂ; ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല: പ്രതികരണവുമായി മന്ത്രി കെ.ടി. ജലീല്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി. ജലീല്‍. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് മേധാവി അറിയിച്ചു.
അതേസമയം, മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാര്‍ക്ക് ദാനത്തിലൂടെ ക്രിമിനല്‍ കുറ്റമാണ് മന്ത്രി ചെയ്തത്. ഭൂമി വിവാദം വന്നപ്പോഴും മുഖ്യമന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുമ്പോഴും മുഖ്യമന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മന്ത്രി കെ.ടി. ജലീലിന്റെ രാജി ചോദിച്ചുവാങ്ങാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആരോപണങ്ങളുടെ സഹയാത്രികനാണ് മന്ത്രി കെ.ടി. ജലീല്‍. ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണ്. എല്ലാ അഴിമതിയെയും ന്യായീകരിക്കുന്ന മുഖ്യമന്ത്രിയെയാണ് സംസ്ഥാനത്തിന് കിട്ടിയിരിക്കുന്നത്. കേരളത്തിന് ഇത് അപമാനകരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Story Highlights – minister kt jaleel