Advertisement

അമിത മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകില്ല; വിശദീകരണവുമായി ഡോ.അരുൺ

September 11, 2020
Google News 2 minutes Read
mobile phone use wont cause tumor says expert

അമിതമായ മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകുമോ ? നമുക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. സെൽ ഫോണുകൾ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വൻസി റെയ്‌സ് നാളിതുവരെ ട്യൂമറിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. കൊച്ചി വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ ന്യൂറോ സർജനായ ഡോ.അരുൺ ഉമ്മനാണ് ഇക്കാര്യം ട്വന്റിഫോറിനോട് പറഞ്ഞത്.

2011 ൽ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (ഐഎആർസി) മൊബൈൽ ഫോൺ റേഡിയേഷനുകളെ ഗ്രൂപ്പ് 2ബി പോസിബ്ലി കാർസിനോജെനിക്ക് എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ഇവയുമായുള്ള സമ്പർക്കം ഒരുപക്ഷെ അർബുദം വരാനുള്ള നേരിയ സാധ്യതക്കു വഴിയൊരുക്കിയേക്കാം എന്ന് ചുരുക്കം.

മൊബൈൽ ഫോൺ ആർഎഫ് റേയ്‌സ് പഠനത്തെ സംബന്ധിച്ചുള്ള ചില പഠനങ്ങൾ ഇപ്രകാരമാണ്. ബേസ് സ്റ്റേഷനിൽ നിന്നും ഉത്ഭവിക്കുന്ന ആർഎഫ് ഫീൽഡ് മൂലം ഉണ്ടാവുന്ന എൻവയോൺമെന്റൽ എക്‌സ്‌പോഷറിലൂടെ ക്യാൻസറോ അതുപോലെയുള്ള അസുഖങ്ങളോ മനുഷ്യരിൽ ഉടലെടുക്കാനുള്ള സാധ്യത കഴിവതും കുറവാണെന്നു ഇതുവരെയുള്ള പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. എന്നാൽ തലയുടെ ഏതു ഭാഗത്താണോ സെൽ ഫോൺ അധികമായി ചേർത്തുപിടിച്ചു ഉപയോഗിക്കുന്നത് അവിടെ ട്യൂമർ വരാനുള്ള സാധ്യത
നേരിയ തോതിൽ ഉണ്ട്. ഒരു മണിക്കൂർ തുടർച്ചയായുള്ള സെൽ ഫോൺ ഉപയോഗം ട്യൂമർ വരുന്നതിനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ സെൽഫോൺ അധികമായി ഉപയോഗിച്ച് വരുന്ന കുട്ടികളിൽ ട്യൂമർ ഉണ്ടാകാനുള്ള സാധ്യത 4 മുതൽ 5 ഇരട്ടി വരെ കൂടുതലാണ്. കാരണം അവരുടെ തലയോട്ടിക്കു കട്ടികുറവായതിനാൽ റേഡിയേഷൻ കൂടുതലായി തുളച്ചുകയറും. സെൽ ഫോൺ റേഡിയേഷൻ അധികമായി അനുഭവപ്പെടുന്ന പുരുഷന്മാരിൽ സ്‌പേമിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി കാണപ്പെടുന്നു. മൈറ്റോകോൺഡ്രിയൽ ഡിഎൻഎയിൽ കേടുപാടുകൾ മൂന്നിരട്ടിയായി വർധിക്കുന്നതോടെ സ്‌പേമിന്റെ അളവും ആനുപാതികമായിത്തന്നെ കുറഞ്ഞു വരുന്നു. എങ്കിലും മേൽപ്പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനപരമായി ശരിയെന്ന് സ്ഥാപിക്കാൻ ഇനിയും പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.

എന്നാൽ ആർഎഫ് റേയ്‌സ് മൂലമുള്ള അപകട സാധ്യത ഒഴിവാക്കാൻ ചുവടെ നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ നമുക്ക് പരിശീലിക്കാം.

  • ഹാൻഡ്‌സെറ്റിന്റെ നേരിട്ടുള്ള ഉപയോഗം കുറക്കാൻ ഹെഡ്‌സെറ്റ് ഉപയോഗിക്കാം.
  • മൊബൈൽ ഫോൺ തലയിണയുടെ അടിയിൽ വച്ച് ഉറങ്ങാതിരിക്കുക.
  • മൊബൈൽ ഫോൺ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നതിന് പകരം കഴിവതും ഹാൻഡ്ബാഗിൽ വയ്ക്കാൻ ശ്രമിക്കുക.
  • ഫോൺ കണക്ട് ആയതിനു ശേഷം ചെവിയിൽ വെക്കാൻ ശ്രദ്ധിക്കുക കാരണം കാൾ കണക്ട് ആവുന്ന സമയം ഏറ്റവും കൂടുതൽ റേഡിയേഷൻ പുറപ്പെടുവിക്കും.
  • തുടർച്ചയായി 1520 മിനിറ്റിൽ കൂടുതൽ ദൈർഘ്യം ഫോണിൽ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.സാധിക്കുമെങ്കിൽ മെസ്സേജ് അയക്കാൻ ശ്രമിക്കുക.
  • എക്‌സ്റ്റേണൽ ആന്റിന ഇല്ലാത്ത കാറിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. അധിക വേഗതയിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണുകൾ വിവിധ വെറ്റ്വർക്ക് ആന്റിനകളുമായി കണക്ഷൻ സ്ഥാപിക്കുന്നതാണ്. ഇതുമൂലം റേഡിയേഷൻ അധികമായി പുറപ്പെടുവിക്കപ്പെടുന്നു. അതുകൊണ്ടു ഓടുന്ന വാഹനങ്ങളിലോ, ലിഫ്റ്റ് മുതലായവയിൽ സഞ്ചരിക്കുമ്പോഴോ അല്ലെങ്കിൽ ജോഗിങ് ചെയ്യുമ്പോഴോ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.
  • റിസെപ്ഷനിസ്റ്റ് അല്ലെങ്കിൽ കോൾ സെന്റർ പോലെയുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ലാൻഡ്‌ഫോൺ ഉപയോഗിക്കുന്നതാവും കൂടുതൽ ഉചിതം.

ഇനി ബ്ലൂടൂത്ത് ഡിവൈസുകൾ പുറപ്പെടുവിക്കുന്ന ആർഎഫ് റേഡിയേഷന്റെ അളവ് സെൽ ഫോണുകളെ അപേക്ഷിച്ചു കുറവാണ്. എങ്കിലും ശരീരവുമായി ഏറെ അടുത്ത് പ്രവർത്തിക്കുന്ന ഇവ ഉത്പാദിപ്പിക്കുന്ന റേഡിയേഷൻ വ്യാപിക്കുന്നത് വളരെ ചെറിയ ചുറ്റളവിൽ ആയതു കൊണ്ട് റേഡിയേഷൻ അബ്‌സോർപ്ഷൻ അധികമായിരിക്കും.
മൊബൈൽ ഫോൺ റേഡിയേഷനുകൾ ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നതിന് കാരണമാവുന്നില്ല എന്നത് കൊണ്ട് മാത്രം തികച്ചും സുരക്ഷിതവും ആണെന്ന് പറയാൻ സാധിക്കുകയില്ല. ഐഎആർസി ശുപാർശ പ്രകാരം മൊബൈൽ ഫോണിന്റെ ഉപയോഗം തികച്ചും വിവേകത്തോട് കൂടിയാവണം. ഓർക്കുക അധികമായാൽ അമൃതും വിഷമാണ്….

Story Highlights mobile phone use wont cause tumor says expert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here