ജോസ് കെ മാണി സർവകക്ഷി യോഗത്തിൽ പങ്കെടുത്തത് കോടതിയലക്ഷ്യം: പി ജെ ജോസഫ്

ഉപതെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷിയോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യമെന്ന് പി ജെ ജോസഫ്. കോടതി വിധി അനുസരിച്ച് ചെയർമാൻ എന്ന നിലയിൽ ജോസ് കെ മാണിക്ക് സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുടെ നിയമ വിരുദ്ധ പ്രവർത്തനം കോടതിയെ അറിയിക്കും. സർവകക്ഷി യോഗത്തിൽ ജോസ് കെ മാണിയെ വിളിച്ചത് രാഷ്ട്രീയ പാപ്പരത്തമെന്നും പി ജെ ജോസഫ് ആരോപിച്ചു.

ജോസ് കെ മാണിയെ എന്തുകൊണ്ട് സർവകക്ഷിയോഗത്തിൽ വിളിച്ചുവെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി ജെ ജോസഫിനെ സർവകക്ഷി യോഗത്തിലേക്ക് വിളിക്കാതിരുന്നത് ഇതിനാലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights P J joseph, Jose K Mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top