ഭരണിക്കാവ് സബ് രജിസ്ട്രാർ ഓഫീസിൽ മോഷണശ്രമം

ആലപ്പുഴ ഭരണിക്കാവ് സബ് രജിസ്ട്രാർ ഓഫീസിൽ മോഷണശ്രമം. സംഭവത്തിൽ കുറത്തികാട് പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെയാണ് മോഷണശ്രമം പുറത്തറിഞ്ഞത്. ഓഫീസ് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണശ്രമം നടന്നതായി പൊലീസിനെ അറിയിച്ചത്. രജിസ്ട്രാർ ഓഫീസിന്റെ പ്രധാന വാതിൽ തകർത്ത നിലയിലായിരുന്നു. ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു.

അതേസമയം പ്രധാന രേഖകൾ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധയിൽ വ്യക്തമാക്കി. പണം അപഹരിക്കാനായിരുന്നു ശ്രമം എന്ന നിഗമനത്തിലാണ് പൊലീസ്. സിസി ടിവി ദൃശ്യങ്ങളും, വിരലടയാളങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഡോഗ് സ്‌ക്വാഡും എത്തി പരിശോധന ആരംഭിച്ചു. കുർത്തികാട് പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Story Highlights theft in bharanikkav sub registrar office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top