കണ്ണൂരിൽ പതിനേഴുകാരനെ പീഡിപ്പിച്ച ബന്ധു ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ പരിയാരത്ത് പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. പരിയാരംഎമ്പേറ്റ് സ്വദേശികളായ വാസു (62) കുഞ്ഞിരാമൻ (74), മോഹനൻ (54) എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് പേരും വിദ്യാർത്ഥിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. 2017 ഏപ്രിൽ മാസത്തിൽ പല ദിവസങ്ങളിലായി പ്രതി വാസു വിദ്യാർത്ഥിയെ എമ്പേറ്റിലെ തന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. വിദ്യാർത്ഥിയുടെ ബന്ധു കൂടിയായ കുഞ്ഞിരാമൻഇക്കഴിഞ്ഞ ജൂൺ 24 നാണ്സ്വന്തം വീട്ടിൽ വച്ച് പീഡനത്തിരയാക്കിയത്.ഓഗസ്റ്റ് ഏഴിന് രാവിലെ പ്രതി മോഹനൻ വിദ്യാർത്ഥിയെ റോഡരികിലെ കാട്ടിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്. സംശയം തോന്നിയ വിദ്യാർത്ഥിയുടെ അമ്മാവൻ ചൈൽഡ് ലൈനിന് പരാതി നൽകുകയായിരുന്നു.

മൂന്നുപേരുംപണവും ചായയും നൽകാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ പല തവണയായി പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Story Highlights Rape, Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top