ചേർത്തലയിൽ 26 ലക്ഷം മുതൽമുടക്കി കുഞ്ഞുങ്ങൾക്കായി സ്മാർട് അംഗൻവാടി

കുട്ടികൾക്ക് മൂന്ന് മുതൽ അഞ്ച് വയസുള്ള പ്രായം വളരെ പ്രധാനമാണ്. കേരളത്തിലെ ഇളംതലമുറകളുടെ പഠനം ആശാൻകളരിയിൽ നിന്നുമാണ് അംഗൻവാടിയിലേക്ക് എത്തിയത്. വീടിന്റെ മുറ്റവും, കടകളുടെ മുകളിലും, ഒഴിഞ്ഞ ഷേഡുകളുമെല്ലാം അംഗൻവാടിക്കളായി രൂപപ്പെട്ടു. എന്നാൽ കേരളത്തിലെ പല സ്ഥലങ്ങളിലും അംഗൻവാടികളുടെ അവസ്ഥ വളരെ ശോചനീയമാണ്. അവക്കെല്ലാം മാതൃകയാകുകയാണ് ചേർത്തലയിലെ സ്മാർട്ട് അംഗൻവാടി.
Read Also : ആലപ്പുഴയിൽ സമ്പർക്ക രോഗികൾ വർധിക്കുന്നു; ചേർത്തലയിലും, കായംകുളത്തും സ്ഥിതിഗതികൾ രൂക്ഷമെന്ന് ആരോഗ്യ വകുപ്പ്
26 ലക്ഷം മുതൽ മുടക്കിലാണ് അംഗൻവാടി നിർമിച്ചിരിക്കുന്നത്. ഇതാദ്യമാണ് കേരളത്തിൽ ഇത്രയും തുക മുടക്കി ഒരു അംഗൻവാടി. ചേർത്തല നഗരസഭാ 13 വാർഡിലാണ് പുതുതായി നിർമിച്ച സ്മാർട്ട് അംഗൻവാടിയുള്ളത്. 26 ലക്ഷം രൂപയാണ് നിർമാണ ചെലവ്.
ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എസിആർ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം. കൊവിഡ് പ്രതിസന്ധി മാറി എത്തുന്ന കുട്ടിപട്ടാളത്തെ ഇവിടെ കാത്തിരിക്കുന്നത് വ്യത്യസ്ത പഠനാനുഭവമാണ്.
Story Highlights – anganwadi, smart anganwadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here