ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ റദ്ദാക്കില്ല

jan shatabdi venad express continue service

ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ റദ്ദാക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. യാത്രക്കാരുടേയും സംസ്ഥാന സർക്കാരിന്റേയും പ്രതിഷേധം കണക്കിലെടുത്താണ് റെയിൽവേയുടെ പുതിയ തീരുമാനം.

തിരുവനന്തപുരം കോഴിക്കോട്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി സ്‌പെഷ്യലുകളും തിരുവനന്തപുരം എറണാകുളം വേണാട് സ്‌പെഷ്യലുമാണ് ഈ മാസം 12 മുതൽ റദ്ദാക്കാൻ തീരുമാനിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കാൻ റെയിൽവേ തീരുമാനിച്ചത്.

റെയിൽവേയുടെ നടപടിക്കെതിരെ മന്ത്രി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. റെയിൽവേയുടേത് കടുത്ത അതിക്രമമെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. കേരളത്തിൽ നിരവധി പേരാണ് ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നത്. മൂന്ന് ട്രെയിനുകൾ നിർത്തലാക്കുന്നത് പ്രതികൂലമായി ബാധിക്കും. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നടപടി സ്വീകരിക്കുന്നതിന് പരിമിധിയുണ്ട്. കേരളത്തെ പരിഗണിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights jan shatabdi venad express continue service

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top