ജെഇഇ ഫലം പ്രഖ്യാപിച്ചു; മുഴുവൻ സ്‌കോറും നേടി 24 പേർ

ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷന്റെ (ജെഇഇ) ഫലം പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണിത്. jeemain.nta.nic.in എന്ന വെബ്‌സെറ്റിൽ ഫലം ലഭ്യമാണ്. ഇത്തവണ 100 ശതമാനം മാർക്ക് 24 വിദ്യാർത്ഥികൾ നേടി.
ഈ മാസം ഒന്ന് മുതൽ ആറ് വരെയാണ് പരീക്ഷ നടത്തിയത്. 6.35 ലക്ഷം പേർ പരീക്ഷയെഴുതി. 8.58 ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. 660 സെന്ററുകളിലായായിരുന്നു പരീക്ഷാ നടത്തിപ്പ്. പല തവണയായി കൊവിഡ് മൂലം പരീക്ഷ മാറ്റിവച്ചിരുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇവയെ അവഗണിച്ചായിരുന്നു പരീക്ഷ നടത്തിയത്.
Story Highlights – jee reult published
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News