കാസർഗോഡ് രണ്ട് കൊവിഡ് മരണം കൂടി

kasargod reports two covid death

കാസർഗോഡ് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തെക്കിൽ സ്വദേശി അസ്മ (75) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഇന്നലെയാണ് അസ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളതിനാലാണ് പരിയാരത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

നെല്ലിക്കുന്ന് സ്വദേശി എൻഎം ഹമീദ് (73)ആണ് രണ്ടാമത് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് മരണം.

ഇതോടെ കാസർഗോഡ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി. കാസർഗോഡ് 102 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 97 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

Story Highlights kasargod reports two covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top