പൊലീസ് വകുപ്പിൽ വീണ്ടും ധൂർത്ത്; വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ചത് ഒരു കോടിയിലധികം രൂപ

പൊലീസ് വകുപ്പിൽ വീണ്ടും ധൂർത്തെന്ന് ആരോപണം. വിവിധ ആവശ്യങ്ങൾക്കായി പൊലീസിന് 1,21,00000 രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. കൊവിഡ് പഠനത്തിന് 25 ലക്ഷം രൂപയാണ് ഇതിൽ വകയിരുത്തിയിരിക്കുന്നത്.

കൊവിഡ് പഠനത്തിനായി പൊലീസ് പണം ചെലവഴിക്കുന്നത് അസാധാരണ നടപടിയെന്നാണ് ആരോപണം. ജനമൈത്രി ആവശ്യങ്ങൾക്ക് 79 ലക്ഷം രൂപയും പ്രിന്റിംഗ് ആവശ്യങ്ങൾക്കായി 41 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സിംസ് വിവാദത്തിന് പിന്നാലെ പൊലീസിനെ ധനവിനിയോഗം സംബന്ധിച്ച് നിരവധി വിവാദങ്ങളുയർന്നിരുന്നു.

Read Also : വാട്‌സ്ആപ്പ് കൂട്ടായ്മയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം; പൊലീസ് കേസ്

വിവിധ ബറ്റാലിയനുകൾക്കായി നാല് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി പൊലീസ് റിസോഴ്‌സ് സെന്റർ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ ആക്കാൻ 50 ലക്ഷവും അനുവദിച്ചു. ഇതിനൊന്നും കൃത്യമായ വിശദീകരണവും അധികൃതർ നൽകുന്നില്ലെന്നും വിവരം.

Story Highlights kerala police allotted fund of 1 crore 21 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top