മന്ത്രി കെ.ടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസിൽ എത്തിയത് എംഎസ് അനസിന്റെ വാഹനത്തിൽ

മന്ത്രി കെ.ടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസിൽ എത്തിയത് സ്വകാര്യ വാഹനത്തിൽ. വിവാദ വ്യവസായി എംഎസ് അനസിന്റെ വാഹനത്തിലാണ് മന്ത്രി ഇന്നലെ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തിയത്. രാവിലെ 9നും പത്ത് മണിക്കും മധ്യേ അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തി. അദ്ദേഹം മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
ഇന്നലെ രാവിലെ കൊച്ചിയിലെ ഓഫീസിൽ വച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തത്. രാവിലെ ഒൻപത് മണിമുതൽ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ തന്നെ മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യൽ അതീവ രഹസ്യമായിട്ടായിരുന്നു.
മത ഗ്രന്ഥങ്ങൾ ഇടപ്പാളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ സി-ഡാക്കിന്റെ വാഹനത്തിലെ ജിപിഎസ് അപ്രത്യക്ഷമായതിൽ ദുരൂഹത നിലനിൽക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു. ഇക്കാര്യത്തിൽ മന്ത്രിക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിൽ വ്യക്തത വരുത്തിയ ശേഷമാവും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക. അതേസമയം, കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
Story Highlights – KT Jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here