ലങ്ക പ്രീമിയർ ലീഗ്; മുനാഫും ഗെയിലും അഫ്രീദിയും ഉൾപ്പെടെ 150ലധികം വിദേശ താരങ്ങൾ ലേലത്തിൽ പങ്കാവും

Lanka Premier League overseas

ലങ്ക പ്രീമിയർ ലീഗിനു മുന്നോടിയായ ലേലത്തിൽ 150ലധികം വിദേശ താരങ്ങൾ പങ്കാവും. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പട്ടികയാണ് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടത്. മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേലും ലേലത്തിൽ ഉൾപ്പെടും. വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിൽ, മുൻ പാക് താരം ഷാഹിദ് അഫ്രീദി, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ തുടങ്ങിയവരും ലേലത്തിൻ്റെ ഭാഗമാകും.

Read Also : വിദേശ താരങ്ങൾക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമെന്ന് ആരോഗ്യവകുപ്പ്; ലങ്ക പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു

ഒക്ടോബർ ഒന്നിനാണ് ലേലം നടക്കുക. മേല്പറഞ്ഞ താരങ്ങളെ കൂടാതെ ഡാരൻ ബ്രാവോ, രവി ബൊപ്പാര, കോളിൻ മൺറോ, വെർണോൺ ഫിലാണ്ടർ തുടങ്ങിയ താരങ്ങളും ലേലത്തിൽ ഉൾപ്പെടും. നവംബർ 14നാണ് ലീഗ് ആരംഭിക്കുക. 5 ടീമുകളും 23 മത്സരങ്ങളും ലീഗിൽ ഉണ്ടാവും. മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

Read Also : സിപിഎല്ലിലെ പ്രകടന മികവിൽ യുഎസ്എ താരം കൊൽക്കത്തയിൽ; ഐപിഎൽ ചരിത്രത്തിലാദ്യം

ഓരോ ടീമിനും 6 വീതം രാജ്യാന്തര താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം. ആകെ 30 രാജ്യാന്തര താരങ്ങളും 65 ലങ്കൻ താരങ്ങളും അഞ്ച് ടീമുകളിലായി ഉൾപ്പെടും. ഓഗസ്റ്റിലാണ് ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തിൽ വിദേശ താരങ്ങൾക്കുള്ള ക്വാറൻ്റീൻ നിബന്ധനകൾ മുൻനിർത്തി മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴും ക്വാറൻ്റീൻ ഇളവ് നൽകാമെന്ന് ശ്രീലങ്കൻ സർക്കാർ അറിയിപ്പ് നൽകിയിട്ടില്ല.

Story Highlights Lanka Premier League overseas players

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top