പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയത് നിയമപരമായി

പോപ്പുലർ ഫിനാൻസ് കേസിൽ വഴിത്തിരിവ്. എൽഎൽപി വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായാണ് മാറ്റിയിരിക്കുന്നത്.
പണം വായ്പയായി എടുത്തിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. പ്രതികൾക്കെതിരെ നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
നിക്ഷേപകരുടെ പണം വായ്പയായി വകമാറ്റിയതിനെ കുറിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുമായി അടുത്ത ബന്ധമുള്ള തൃശൂർ സ്വദേശിയാണ് പോപുലർ ഫിനാൻസ് ഉടമകൾക്ക് ഇത് സംബന്ധിച്ച ഉപദേശം നൽകിയത്.
അതേസമയം, വകയാറിലെ ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അന്വേഷണ ഉദ്യോഗസ്ഥൻ കെജി സൈമൺ ചോദ്യം ചെയ്തിരുന്നു. മുൻപ് ജോലി ചെയ്തിരുന്നവരോടും വിവരങ്ങൾ ആരാഞ്ഞിരുന്നു.
Story Highlights – popular finance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here