Advertisement

തൃശൂർ ജില്ലയിൽ 172 പേർക്ക് കൂടി കൊവിഡ്; 135 പേർ രോഗമുക്തരായി

September 12, 2020
Google News 1 minute Read
thrissur covid update today

തൃശൂർ ജില്ലയിൽ പുതുതായി 172 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 169 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്, ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. 135 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6592 ആണ്. 4502 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

Read Also : എറണാകുളത്ത് 188 പേർക്ക് കൊവിഡ്; 233 പേർക്ക് രോഗമുക്തി

553 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9727 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 213 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1611 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2136 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 111557 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ഇന്ന് 374 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 142 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Story Highlights Thrissur covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here