ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതിനാലും ന്യൂനമർദ്ദത്തിന്റെ സ്വാധീനവും മൂലംകേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻസാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
നാളത്തോടെബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. നാളെയും മറ്റന്നാളും പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽമത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.കടൽകയറ്റ ഭീഷണി നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Story Highlights – yellow alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here