കെ ടി ജലീലിന് എതിരെ സംഘടിത ആക്രമണമെന്ന് എ കെ ബാലൻ

നയതന്ത്ര പാഴ്‌സലിൽ മതഗ്രന്ഥങ്ങൾ വന്ന സംഭവത്തിൽ കെ ടി ജലീലിനെ പിന്തുണച്ച് നിയമ വകുപ്പ് മന്ത്രി എ കെ ബാലൻ. പ്രതിപക്ഷ സമരം രാജ്യദ്രോഹമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും ബിജെപിയും തീ കൊണ്ട് തല ചൊറിയുന്നുവെന്ന് മന്ത്രി. പ്രതിപക്ഷ സമരങ്ങൾ ഹൈക്കോടതി ഉത്തരവിന് എതിരാണ്. പ്രതിപക്ഷവും ബിജെപിയും കലാപത്തിന് നേതൃത്വം കൊടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Read Also : കെ ടി ജലീലിന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു
ജലീലിനെ നശിപ്പിക്കുക മുസ്ലീം ലീഗിന്റെ ലക്ഷ്യമാണ്. അതിപ്പോൾ യുഡിഎഫും ബിജെപിയും ഏറ്റെടുത്തിരിക്കുന്നു. കൊവിഡ് സാഹചര്യം വഷളാക്കാനാണ് സമരക്കാരുടെ ശ്രമമെന്നും എ കെ ബാലൻ. പ്രതിപക്ഷ ആരോപണങ്ങളെല്ലാം പൊളിഞ്ഞ് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഖുറാൻ എത്തിയത് കസ്റ്റംസ് ക്ലിയറൻസോടെയാണ്. മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുക മാത്രമാണ് കെടി ജലീൽ ചെയ്തത്. ഇതിൽ മന്ത്രി എന്ത് പിഴച്ചുവെന്നും എ കെ ബാലൻ ചോദിച്ചു. ചോദ്യം ചെയ്യലിന്റെ പേരിൽ മന്ത്രി എന്തിന് രാജി വയ്ക്കണമെന്നും ബാലൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകളും എ കെ ബാലൻ എണ്ണിപ്പറഞ്ഞു.
Story Highlights – kt jaleel, ak balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here