അമിത് ഷാ വീണ്ടും ആശുപത്രിയിൽ

േേകന്ദ്രമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലാണ് പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടൽ അടക്കം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അർധരാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷാ ചികിത്സ തേടുന്നത്.
Read Also : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്
ഓഗസ്റ്റ് രണ്ടിനായിരുന്നു തനിക്ക് കൊവിഡ് ബാധിച്ച വിവരം അമിത് ഷാ പൊതുജനങ്ങളെ അറിയിച്ചത്. കൊവിഡിന് അമിത് ഷാ ചികിത്സ തേടിയിരുന്നത് സ്വകാര്യ ആശുപത്രിയായ മേദാന്തയിലായിരുന്നു. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട ശേഷം ഓഗസ്റ്റ് പതിനെട്ടിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരീര വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു എയിംസിൽ ചികിത്സ തേടിയത്. തുടർന്ന് ഓഗസ്റ്റ് 31ന് ആശുപത്രി വിട്ടു.
Story Highlights – Amit shah, Coronavirus, AIIMS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here