ഹെക്ടറും ഹാരിയറും തിളങ്ങുന്നു ; കൊവിഡിനെ മറികടന്ന് കാര്‍ വിപണി

MG Hector and TATA Harrier

കൊവിഡ് മഹാമാരിക്കാലത്തും സംസ്ഥാനത്തെ കാര്‍ വിപണി ഉണര്‍വില്‍. വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനാണ് സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ കണക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്കായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട വിപണിയില്‍ തിരിച്ചെത്തിയ ടാറ്റ ഹാരിയറും ഇന്ത്യന്‍ വിപണിയില്‍ ഒരു വര്‍ഷം പുര്‍ത്തിയാക്കിയ എംജി ഹെക്ടറും വിപണിയില്‍ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്.

കൊവിഡ് പ്രതിസന്ധി പൊതുഗതാഗതത്തിന്റെ സാധ്യതകള്‍ കുറച്ചതാണ് വാഹന വിപണിയിലെ ഉണര്‍വിന് കാരണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. സംസ്ഥാനത്ത് ജൂണില്‍ 8624 കാര്‍ റജിസ്ട്രേഷന്‍ നടന്നപ്പോള്‍ ജൂലൈയില്‍ അത് 8785 ഉം ഓഗസ്റ്റില്‍ 9566 എന്നിങ്ങനെ ആയെന്ന് ഫാഡയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കാര്‍ വില്‍പന കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 70 ശതമാനമാണ്.

ബ്രിട്ടീഷ് ബ്രാന്‍ഡ് എംജി മോട്ടോര്‍ ഒന്നാം വാര്‍ഷികം കൊഴുപ്പിക്കാന്‍ ആനിവേഴ്‌സറി എഡിഷന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി എന്ന നേട്ടം കരസ്ഥമാക്കിയ ഹെക്ടറിന് ഇന്ത്യയില്‍ ഒരു വര്‍ഷം കൊണ്ട് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹെക്ടര്‍ ആനിവേഴ്‌സറി എഡിഷനും സൂപ്പര്‍ വേരിയന്റിന്റെ അതെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോള്‍ പതിപ്പിനും 13.63 ലക്ഷവും ഡീസല്‍ പതിപ്പിന് 14.99 ലക്ഷവും ആണ് എക്സ്-ഷോറൂം വില. ഒന്നാം വാര്‍ഷികത്തിലെത്തുന്ന ആനിവേഴ്‌സറി എഡിഷന് സൂപ്പര്‍ വേരിയന്റിനേ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകള്‍ എംജി ഇന്ത്യ ഒരുക്കിയിട്ടുണ്ട്. വയര്‍ലെസ്സ് മൊബൈല്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫൈര്‍, മെഡിക്ലിന്‍ സെര്‍ട്ടിഫൈഡ് ആന്റി-വൈറസ് ഇന്‍-കാര്‍ കിറ്റ്, 26.4 സിഎം ഡിസ്‌പ്ലേ സ്‌ക്രീന്‍ എന്നിവയാണ് ഹെക്ടര്‍ ആനിവേഴ്‌സറി എഡിഷന്റെ ഹൈലൈറ്റുകള്‍. ഒപ്പം 25-ലധികം സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകള്‍, 50-ല്‍ കൂടുതല്‍ കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ബില്‍റ്റ്-ഇന്‍ വോയിസ് അസിസ്റ്റന്റ്, ഡ്യുവല്‍ പാനരോമിക് സണ്‍റൂഫ് എന്നിവയും ആനിവേഴ്‌സറി എഡിഷന്‍ ഹെക്ടര്‍ പതിപ്പിലുണ്ട്.

മിഡ്-സൈസ് സെഗ്മെന്റിലെ ജനപ്രിയ എസ്യുവി ടാറ്റ ഹാരിയര്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്കായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വിപണിയില്‍ തിരിച്ചെത്തിരിക്കുകയാണ്. നിലവില്‍ ബ്രാന്‍ഡില്‍ നിന്നുള്ള മുന്‍നിര എസ് യുവിയാണ് വാഹനം. ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകളുടെ പുതിയ സെറ്റ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മികച്ച ക്യാബിന്‍ ഹരിയറില്‍ ഒരിക്കിയിരിക്കുന്നു. പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നിവ ബിഎസ് സിക്‌സ് പതിപ്പില്‍ ചേര്‍ത്തിട്ടുള്ള പുതിയ സവിശേഷതകളാണ്. ടാറ്റ ഹാരിയറിന്റെ മാനുവല്‍ പതിപ്പിന് 13.69 ലക്ഷം രൂപയും, ഓട്ടോമാറ്റിക് പതിപ്പ് 16.25 ലക്ഷം രൂപയുമാണ് പ്രാരംഭ എക്‌സ്-ഷോറൂം വില.

Story Highlights car market surpassed covid, MG Hector and TATA Harrier

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top