Advertisement

വയനാട്ടിൽ കൊവിഡ് മരണം

September 13, 2020
Google News 1 minute Read
covid death

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഇന്ന് രാവിലെ 8. 30യോട് കൂടിയായിരുന്നു മരണം. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ ആദ്യ ഘട്ടത്തിൽ തന്നെ ഐസിയുവിൽ ആയിരുന്നു.

Read Also : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇദ്ദേഹത്തിന് കഠിനമായ ശ്വാസതടസവും പ്രമേഹവുമുണ്ടായിരുന്നുവെന്നും വിവരം. പ്ലാസ്മ തെറാപ്പിയും നൽകിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നതിനാൽ വെന്റിലേറ്ററിലായിരുന്നു ചികിത്സ.

Story Highlights covid death, wayand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here