Advertisement

തമിഴ്‌നാട്ടിൽ മുൻ സിപിഐഎം എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു

September 13, 2020
1 minute Read

തമിഴ്നാട്ടിൽ മുൻ സിപിഐഎം എംഎൽഎ കെ തങ്കവേൽ കൊവിഡ് ബാധിച്ച് മരിച്ചു. 69 വയസായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2011ൽ തിരുപ്പൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കോയമ്പത്തൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 4,97,066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,41,649 പേർ രോഗമുക്തി നേടി. 47,110 പേർ നിലവിൽ ചികിത്സയിലുണ്ട്.

Story Highlights covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top