യുദ്ധത്തിന്റെ അവശേഷിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം [24 Fact Check]

-/ റോസ്‌മേരി

യുദ്ധത്തിന്റെ അവശേഷിപ്പ് എന്ന പേരില്‍ ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുദ്ധത്തില്‍ അമ്മയെ നഷ്ടപ്പെട്ട കുട്ടി, റോഡില്‍ അമ്മയുടെ ചിത്രം ചോക്കുപയോഗിച്ച് വരച്ച് അതില്‍ കിടന്നുറങ്ങുന്നു എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

ബഹേരാഹ് ബിഷേഷെന്ന ഇറാനിയന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2012 ല്‍ ഫ്‌ലിക്കര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഫോട്ടോഗ്രാഫര്‍ നല്‍കിയ തലക്കെട്ട് ‘ഐ ഹാവ് എ മദര്‍’ എന്നാണ്. വീടിന് മുന്നിലെ റോഡില്‍ കിടന്നുറങ്ങിയ തന്റെ ബന്ധുവായ കുട്ടിയുടെ ചിത്രം ബിഷേഷ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ചിത്രത്തിന് പുറകില്‍ ദുരന്ത കഥകളൊന്നുമില്ല. സ്‌നേഹത്തിന്റെയും കരുതലിന്റെയും മാതൃരൂപമാണ് ഫോട്ടോഗ്രാഫര്‍ ചിത്രത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

Story Highlights Bahareh Bisheh, photo, fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top