മാധ്യമ പ്രവർത്തകൻ എൻ രാജേഷ് നിര്യാതനായി

n rajesh

മാധ്യമം പത്രത്തിന്റെ സീനിയർ ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗവുമായ എൻ രാജേഷ് (56) നിര്യാതനായി. നാല് ദിവസമായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്നു. തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ് രാജേഷ്.

Read Also : മുൻ കേന്ദ്രമന്ത്രി രഘുവൻശ് പ്രസാദ് സിംഗ് അന്തരിച്ചു

കോഴിക്കോട് പ്രസ് ക്ലബിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമം ജേണലിസ്റ്റ് യൂണിയൻ, മാധ്യമം റിക്രിയേഷൻ ക്ലബ് എന്നിവയുടെ ഭാരവാഹിയാണ്. സംസ്‌കാരം മാവൂർ റോഡ് സ്മശാനത്തിൽ വൈകിട്ട് ആറ് മണിക്ക് നടത്തും. ഉച്ചക്ക് ശേഷം മൃതദേഹം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. പരേതയായ ശ്രീകലയാണ് ഭാര്യ. മകൻ ഹരികൃഷ്ണൻ.

Story Highlights n rajesh, journalist passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top