പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; കടുത്ത നിയന്ത്രണങ്ങൾ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കും. സമയക്രമത്തിൽ മാറ്റം വരുത്തിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാണ് സമ്മേളനം നടക്കുക. അതേസമയം വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം
ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട വർഷകാല പാർലമെന്റ് സമ്മേളനമാണ് കൊവിഡ് കാരണം നീണ്ടുപോയത്. അഞ്ചു മാസത്തിന് ശേഷമാണ് നാളെ സമ്മേളനം ആരംഭിക്കുക. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കും സഭ സമ്മേളിക്കുക. മുഴുവൻ എംപിമാരും കൊവിഡ് പരിശോധന നടത്തിയ ശേഷമാകും സഭയിൽ എത്തുന്നത്. മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമുണ്ടാകും. സാമൂഹിക അകലം പാലിക്കാൻ അംഗങ്ങൾക്ക് ഇരുസഭകളിലുമായി ഇരിക്കാമെന്നത് സഭയിലെ മറ്റൊരു ചരിത്രമാകും. വീഡിയോ സ്‌ക്രീൻ വഴിയായിരിക്കും നടപടിക്രമങ്ങൾ.
Read Also :ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് കുറവില്ലെന്ന് റിപ്പോർട്ട്
അതേസമയം നിയന്ത്രണങ്ങളോടെയുള്ള സഭാസമ്മേളനമായതിനാൽ കേന്ദ്ര സർക്കാരിനെതിരെ നടത്താനുള്ള പ്രതിഷേധങ്ങളുടെ തന്ത്രങ്ങൾ മെനയുകയാണ് പ്രതിപക്ഷം. ചൈനീസ് കടന്നുകയറ്റം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം. കൂടാതെ കൊവിഡ് പ്രതിസന്ധി, ജിഎസ്ടി കുടിശിക നൽകാത്തതും, സാമ്പത്തികത്തകർച്ച, അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ നടുത്തളത്തിൽ ഇറങ്ങി നടത്തുന്ന പ്രതിഷേധങ്ങൾക്കും നാളെ മുതലുള്ള സമ്മേളത്തിൽ മാറ്റം വന്നേക്കാം.
Story Highlights – Parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here