‘ആരെങ്കിലും പെട്ടെന്ന് കൊവിഡ് 19 വാക്‌സിൻ കണ്ടുപിടിക്കൂ,…അതല്ലെങ്കിൽ യുവത്വം പാഴായിപ്പോകും’; മലൈക അറോറ

ബിടൗൺ താരം അർജുൻ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടിയും കാമുകിയുമായ മലൈക അറോറ തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തുവിട്ടത്. കൊവിഡ് മുക്തയായികൊണ്ടിരിക്കുന്ന താരം ഡാക്ടർമാരുടെ നിർദേശപ്രകാരം ഹോം ക്വാറന്റീനിൽ കഴിയുകയാണെന്ന വിവരം മലൈക തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കൊവിഡ് വാക്‌സിന്റെ ആവശ്യം ഉന്നയിച്ച് മലൈക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്‌റ്റോറി ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
ആരെങ്കിലും പെട്ടെന്ന് കൊവിഡ് 19 വാക്‌സിൻ കണ്ടുപിടിക്കൂ, അതല്ലെങ്കിൽ യുവത്വം പാഴായിപ്പോകും- എന്നാണ് മലൈക ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ചിരിക്കുന്ന കാർട്ടൂൺ ഫേസ് സഹിതമാണ് പോസ്റ്റ്.
അർജുൻ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് പോസിറ്റീവായ വിവരം പങ്കുവച്ച മലൈക, തനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചിരുന്നതായും വ്യക്തമാക്കിയിരുന്നു.
അതേസമയം, മലൈക തന്റെ കൊവിഡ് പരിശോധനാഫലം ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് ഫലം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
Story Highlights – ‘Someone quickly find the covid 19 vaccine, or else the youth will be wasted’; Malaika Aurora
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here