തൊഴില്‍ നഷ്ടപ്പെട്ട ടൂറിസ്റ്റ് ഗൈഡുകള്‍ക്കായി പ്രത്യേക സഹായ പദ്ധതി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട ടൂറിസ്റ്റ് ഗൈഡുകളെ സഹായിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് പ്രത്യേക സഹായ പദ്ധതി ആരംഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓരോ ടൂറിസ്റ്റ് ഗൈഡിനും പതിനായിരം രൂപ വീതം ഒറ്റത്തവണ സാമ്പത്തിക സഹായം സംസ്ഥാന ടൂറിസം വകുപ്പ് നല്‍കും.

കേരള ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 251 ടൂറിസ്റ്റ് ഗൈഡുകള്‍ക്കും, ഇന്ത്യാ ടൂറിസത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 77 ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ആകെ 328 ടൂറിസ്റ്റ് ഗൈഡുകള്‍ക്കാണ് സഹായം ലഭിക്കുക. ഇതിനായി 32.80 ലക്ഷം രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന റീജിയണ്‍, ലോക്കല്‍, സ്റ്റേറ്റ് ലെവല്‍ ഗൈഡുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights Special assistance scheme for tourist guides

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top