ഡൽഹി കലാപം: സീതാറാം യെച്ചൂരിയെ പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ്

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേർത്തിട്ടില്ലെന്ന് ഡൽഹി പൊലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേർത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഡൽഹി കലാപ കേസിൽ സീതാറാം യെച്ചൂരിയെ പ്രതിചേർത്തു എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.
യെച്ചൂരിക്കൊപ്പം സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫ. അപൂർവാനന്ദ്, സംവിധായകൻ രാഹുൽ റോയ് എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

Read Also :ഡൽഹി കലാപം; സീതാറാം യെച്ചൂരിയ്ക്ക് ഗൂഢാലോചനയിൽ പങ്കെന്ന് അനുബന്ധ കുറ്റപത്രം

ഡൽഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നാണ് വാർത്തയോട് സീതാറാം യെച്ചൂരി പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുകയാണെന്നും ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി ട്വിറ്ററിലൂടെ വ്യക്തമാക്കി.

Story Highlights Sitharam Yechoori, Delhi riots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top