ലോക്‌സഭയിലെ പതിനേഴ് എംപിമാർക്ക് കൊവിഡ്

ലോക്‌സഭയിലെ പതിനേഴ് എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് ബിജെപി അംഗങ്ങൾ, വൈഎസ്ആർ കോൺഗ്രസിലെ രണ്ട് അംഗങ്ങൾ, ശിവസേന, ഡിഎംകെ, ആർഎൽപി എന്നിവയിലെ ഓരോ അംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എംപിമാർക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് പതിനേഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പകരാതിരിക്കാൻ ശക്തമായ മുന്നാെരുക്കങ്ങളോടെയാണ് പാർലമെന്റ് സമ്മേളനം തുടങ്ങിയത്.
പാർലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായി രാജ്യസഭ, ലോക്‌സഭ അംഗങ്ങൾ നിർബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന് നിർദേശിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഭാസമ്മേളന സമയം ഉൾപ്പെടെ വെട്ടിക്കുറക്കാനും സീറ്റ് ക്രമീകരണത്തിൽ മാറ്റം വരുത്താനും തീരുമാനിച്ചിരുന്നു.
Story Highlights – Covid 19, Loksabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here