പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

parliament monsoon session begins today

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ലോക്‌സഭയും, ഉച്ചയ്ക്ക് ശേഷം രാജ്യസഭയും ചേരും. 18 ദിവസം നീളുന്ന സഭാസമ്മേളനത്തിനിടെ, ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ കേന്ദ്രസർക്കാർ പ്രസ്താവന അവതരിപ്പിച്ചേക്കും.

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ഡൽഹി കലാപക്കേസിലെ കുറ്റപത്രത്തിൽ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് ഉൾപ്പെടുത്തിയത് ഇടത് എം.പിമാർ ഉന്നയിക്കും. സ്വർണക്കടത്ത് വിഷയം കോൺഗ്രസും ഉന്നയിച്ചേക്കും.

ലോക്‌സഭാ സ്പീക്കർ ഓം ബിർല എല്ലാ പാർലമെന്റ് അംഗങ്ങൾക്കും കൊവിഡ്-19 കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. വർഷകാല സമ്മേളനകാലത്ത് ക്യാന്റീനിൽ നിന്ന് പായ്ക്ക് ചെയ്ത ഭക്ഷണമാകും എംപിമാർക്ക് ലഭിക്കുക. ഒക്ടോബർ ഒന്നിന് വർഷകാല സമ്മേളനം അവസാനിക്കും.

Story Highlights parliament monsoon session begins today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top