ഉമര്‍ ഖാലിദിനെ പത്ത് ദിവസത്തേക്ക് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും, മുന്‍ ജെ.എന്‍.യു നേതാവുമായ ഉമര്‍ ഖാലിദിനെ പത്ത് ദിവസത്തേക്ക് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. കക്കര്‍ഡൂമ കോടതിയുടേതാണ് നടപടി. തെളിവുകള്‍ വച്ച് ചോദ്യം ചെയ്യാനുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഇന്നലെ പത്ത് മണിക്കൂറോളം ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനെ ചോദ്യം ചെയ്തിരുന്നു. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി കലാപം ആസൂത്രണം ചെയ്‌തെന്നാണ് ഉമര്‍ ഖാലിദിനെതിരെ പൊലീസ് ചുമത്തിയ കുറ്റം.
Story Highlights – Umar Khalid has been remanded in custody
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News