ശുക്രനിൽ ജീവന്റെ സാന്നിധ്യം ?

Astronomers find possible sign of life on Venus

ശുക്രനിൽ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്‌ഫൈൻ വാതകം കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രലോകത്തെ കൊണ്ടെത്തിക്കാൻ കാരണമായത്.

ഭൂമിയിൽ ജീവ സാന്നിധ്യത്തിന് ഫോസ്‌ഫൈന് പങ്കുണ്ട്. ജൈവ വസ്തുക്കൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന രാസവാതകമാണ് ഫോസ്‌ഫൈൻ. ഈ വാതകത്തിന് വെള്ളുത്തിള്ളിയുടേതോ, കേടായ മത്സ്യത്തിന്റെയോ ഗന്ധമായിരിക്കും.

സൂര്യന് തൊട്ടടുത്ത് നിൽക്കുന്ന ഗ്രഹമായിരുന്നതുകൊണ്ടുതന്നെ ശുക്രനിൽ താപനില വളരെ കൂടുതലാണ്. 464 ഡിഗ്രി സെൽഷ്യസാണ് താപനില. അന്തരീക്ഷ മർദം ഭൂമിയേക്കാൾ 92 മടങ്ങ് അധികമാണ്.

ജീവ സാന്നിധ്യം ഇതുവരെ സ്ഥിരീകരിക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. 2030ൽ യുഎസ് സ്‌പെയ്‌സ് ഏജൻസിയായ നാസ ഇതിനായി ഒരു ഫഌഗ്ഷിപ്പ് മിഷന് രൂപം നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Story Highlights Astronomers find possible sign of life on Venus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top