Advertisement

കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് തുടർച്ചയായി രണ്ട് ദിവസം

September 15, 2020
Google News 1 minute Read

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് തുടർച്ചയായി രണ്ട് ദിവസം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ലൈഫ് മിഷൻ സിഇഒ യുവി ജോസിനേയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജലീലിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. രാത്രി 7.30 മുതൽ രാത്രി 11.30 വരെയായിരുന്നു ആദ്യ ഘട്ട ചോദ്യം ചെയ്യൽ. പിന്നീട് തൊട്ടടുത്ത ദിവസം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1.40 വരെയും ചോദ്യം ചെയ്തു. നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ഥങ്ങൾ എത്തിച്ച് വിതരണം ചെയ്തത് കൂടാതെ മന്ത്രിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. വരവിൽ കൂടുതൽ സ്വത്ത് മന്ത്രി സമ്പാദിച്ചിട്ടുണ്ടോയെന്നാണ് എൻഫോഴ്‌സ്‌മെന്റ് അറിയാൻ ശ്രമിച്ചത്.

Read Also :മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത് ഖുര്‍ആന്‍ വന്നതുമായി ബന്ധപ്പെട്ട്: മുഖ്യമന്ത്രി

ലൈഫ് മിഷൻ സിഇഒ യു വി ജോസിന്റെ മൊഴിയും എൻഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തി. യുഎഇ കോൺസുലേറ്റുമായുള്ള ബന്ധവും, യൂണിടാക്കിന് കരാർ നൽകിയ വിവരവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവി ജോസിന്റെ മൊഴി രേഖപ്പെടുത്തിയത്.

Story Highlights K T Jaleel, Enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here