രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടിയിലേക്ക്

india covid crossed 49 lakhs

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടിയിലേക്ക്. മരണ സംഖ്യ 80,000 കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു.മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 17,066 പേർക്ക് രോഗം സ്ഥിരീകരിച്ചു. 363 പേർ മരിച്ചു. പശ്ചിമബംഗാളിൽ മരണസംഖ്യ 4000 കടന്നു.

കഴിഞ്ഞ 5 ദിവസം തുടർച്ചയായി 90,000ത്തിന് മുകളിലായിരുന്ന പ്രതിദിന കണക്കിൽ ഇന്ന് നേരിയ കുറവുണ്ടായിട്ടുണ്ട് .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചവർ 83,809 ആണ്. മരണം 1054. ആകെ രോഗികൾ 49, 30, 237 വും. മരണസംഖ്യ 80,776 ആയി വർധിച്ചു. എന്നാൽ രോഗം ഭേദമായവരുടെ എണ്ണം 38 ലക്ഷത്തിൽ തുടരുകയാണ്. 78.28 ശതമാനമാണ് രോഗമുക്തി നിരക്ക്.മരണനിരക്ക് 1.64 ശതമാനവും.മഹാരാഷ്ട്ര,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുകയാണ്.

ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ ഡൽഹിയിലും സ്ഥിതി ഗുരുതരമാണ്.5 മാസത്തെ ഇടവേളയ്ക്കു ശേഷം ഡൽഹിയിൽ ജിമ്മുകളും യോഗ സെൻററുകളും പ്രവർത്തിച്ചു തുടങ്ങി.ഡൽഹിയിൽ 3 എം എൽ എ മാർക്ക് കോവിഡ് സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസം 10 ലക്ഷം പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് 5 കോടി 83 ലക്ഷം പരിശോധനകളാണ് നടത്തിയത്.

Story Highlights india covid crossed 49 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top