ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു

krishnan namboothiri new guruvayoor melshanthi

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ് കൃഷ്ണൻ നമ്പൂതിരി. ഒക്ടോബർ ഒന്ന് മുതൽ 6 മാസ കാലത്തേക്കാണ് നിയമനം.

48 അപേക്ഷക്ഷകളാണ് തസ്തികയിലേക്ക് വന്നത്. കൂടിക്കാഴ്ചയ്‌ക്കെത്തിയ 45 പേരിൽ നിന്ന് നറുക്കിട്ടാണ് ഒരാളെ തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി ചുമതലയുള്ള ഓതിക്കൻ മാരിൽ ഒരാളായ
പഴയം നന്ദകുമാർ ആണ് നറുക്കെടുത്തത്.

Story Highlights krishnan namboothiri new guruvayoor melshanthi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top