മലപ്പുറത്ത് വൻകുഴൽപണവേട്ട; പിടിച്ചെടുത്തത് ഒരു കോടിയിൽ അധികം

black money

മലപ്പുറം തവന്നൂരിൽ വൻ കുഴൽപണവേട്ട. നാഗ്പൂരിൽ നിന്ന് അരിയുമായി വന്ന ലോറിയിൽ കടത്താൻ ശ്രമിച്ച ഒന്നര കോടിയോളം രൂപയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Read Also : പ്രവാസി ഭേദഗതി: ഗൾഫ് മേഖലയിൽ ആശങ്ക; കുഴൽപണം അധികരിക്കുമെന്ന് വിദഗ്ധർ

തവന്നൂരിലെ വൃദ്ധസദനത്തിനടുത്തുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്ക് അരിയുമായി വന്ന ലോറിയിലാണ് പണം കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള എക്‌സൈസ് എൻഫോഴ്‌മെന്റ് സംഘം സ്ഥലത്ത് കാത്തുനിന്നു. ലോഡ് ഇറക്കിയയുടൻ ലോറി വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 1, 38,50000 രൂപ കണ്ടെത്തിയത്. രണ്ടായിരം, അഞ്ഞൂറ്, ഇരുന്നൂറ്, നൂറ് എന്നീ അനുപാതത്തിലായിരുന്നു നോട്ടുകൾ.

ചാലിശേരിയിലെ അടയ്ക്ക വ്യാപാരി ഷിനോജിന് വേണ്ടിയാണ് പണം എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിടിച്ചെടുത്ത പണം എക്‌സൈസ് എൻഫോഴ്‌മെന്റ് സ്‌ക്വാഡ് കുറ്റിപ്പുറം പൊലീസിന് കൈമാറി. വാഹനത്തിന്റെ ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Story Highlights black money caught from malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top