ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് കൊവിഡ്

ബിജെപി ദേശീയ നിർവാഹകസമിതിയംഗം പികെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച കാര്യം കൃഷ്ണദാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. താനുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് കൃഷ്ണദാസ് പറഞ്ഞു.

Read Also :കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു

സംസ്ഥാനത്ത് ആദ്യമായാണ് മുതിർന്ന് ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന എൻഡിഎ യോഗത്തിലും ബിജെപി പ്രതിഷേധ പരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു.

Story Highlights Covid 19, P K krishnadas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top