പത്രസമ്മേളനങ്ങളില്‍ കളവ് പറഞ്ഞ് രമേശ് ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

പത്രസമ്മേളനങ്ങള്‍ നടത്തി പ്രതിദിനം കളവ് പറഞ്ഞ് രമേശ് ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രി കെ.ടി.ജലീല്‍ രാജ്യത്ത് വ്യവസ്ഥാപിതമായ ഏതെങ്കിലും നിയമ ലംഘനം നടത്തിയതായി ഇതുവരെ ഒരു കേസും എവിടെയും നിലവിലില്ലെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ജലീലിനോട് വ്യക്തിവിരോധം തീര്‍ക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്‌ലിം ലീഗ് നേതാക്കള്‍ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളെ സ്വന്തം പത്രസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്. പത്രസമ്മേളനങ്ങളില്‍ ഉന്നയിക്കുന്ന അസത്യങ്ങള്‍ കയ്യോടെ പിടിക്കപ്പെടുമ്പോള്‍ നേരത്തെ പറഞ്ഞത് നിഷേധിക്കുന്ന വിഡ്ഢിവേഷവും പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളില്‍ ദൃശ്യമാകുന്നു എന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ബിജെപിയോട് സഹകരിച്ച് നിയമം കയ്യിലെടുത്തുള്ള അക്രമസരങ്ങളുമായി യുഡിഎഫ് മുന്നോട്ടുപോകുകയാണ്. ബിജെപിക്കൊപ്പം കൂടി മന്ത്രിയെ തെരുവില്‍ അക്രമിക്കാനും ലീഗും കോണ്‍ഗ്രസും മത്സരിക്കുകയാണ്. ഒരുസംഘം മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നല്‍കുന്ന അല്‍പ്പായുസായ പെയ്ഡ് ന്യൂസുകളുപയോഗിച്ച് ജനങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ഒരു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഈ നീക്കം പൊതുരാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ പ്രവര്‍ത്തന രീതിയാണ്. ജനങ്ങളെ അണിനിരത്തി ഈ നീക്കത്തെ ഇടതുപക്ഷജനാധിപത്യമുന്നണി പരാജയപ്പെടുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

Story Highlights Ramesh Chennithala lies at press conferences; LDF Convener

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top