ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷിക ആഘോഷം നാളെ കോട്ടയത്ത് നടക്കും

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അൻപതാം വാർഷിക ആഘോഷം നാളെ കോട്ടയത്ത് നടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. വിപുലമായ ക്രമീകരണങ്ങളാണ് സുകൃതം സുവർണ്ണം എന്ന് പേരിട്ട പരിപാടിക്കായി നടത്തിയിട്ടുള്ളത്.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി എംഎൽഎയായി ഉമ്മൻ ചാണ്ടി 50 വർഷം തികയ്ക്കുമ്പോൾ രാഹുൽ ഗാന്ധി, എ.കെ ആന്റണി തുടങ്ങി ദേശീയ നേതാക്കൾ ഓൺലൈനിലൂടെ ആഘോഷത്തിൽ ചേരും. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരും സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും നേരിട്ടെത്തും. 50 പേർക്ക് മാത്രമാണ് പരിപാടിയിലേക്ക് ക്ഷണമുള്ളത്.
16 ലക്ഷം പേർ ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വാർഡ് തലത്തിൽ ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. പരിപാടിക്ക് മുന്നോടിയായി പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉമ്മൻചാണ്ടി നേരിട്ടെത്തി ജനങ്ങളുമായി സംസാരിക്കും. പരിപാടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കമാക്കാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമം.
Story Highlights – The fiftieth anniversary celebrations of Oommen Chandy’s entry into the Assembly will be held in Kottayam tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here