കമൽ ഹാസന് ആക്ഷൻ പറയാൻ ലോകേഷ് കനകരാജ്; ചിത്രം അടുത്ത വർഷം റിലീസ്

തൻ്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് തമിഴ് സംവിധായകൻ ലോകേഷ് കനകരാജ്. ഉലകനായകൻ കമൽ ഹാസനൊപ്പമാണ് കനകരാജിൻ്റെ അഞ്ചാം സിനിമ. പേരിട്ടിട്ടില്ലാത്ത ചിത്രം കമൽ ഹാസൻ്റെ 232ആം ചിത്രം എന്ന നിലയിലാണ് അനൗൺസ് ചെയ്തത്. ഒരു ഗ്യാംഗ്സ്റ്റർ സിനിമയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന.
Read Also : 42 വർഷം മുൻപത്തെ ചിത്രം റീമേക്കിനൊരുങ്ങുന്നു; കമൽ ഹാസൻ അവതരിപ്പിച്ച റോളിൽ ദുൽഖർ
കനകരാജിൻ്റെ അടുത്ത ചിത്രത്തെപ്പറ്റി ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. രജനികാന്തിനെ നായകനാക്കിയുള്ള സിനിമയാണ് വരുന്നതെന്നും കാർത്തി നായകവേഷത്തിലെത്തിയ കൈതി എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമയെന്നും റിപ്പോർട്ടുകൾ ഉയർന്നിരുന്നു. അതിനെയൊക്കെ അസ്ഥാനത്താക്കിയാണ് സംവിധായകൻ്റെ പ്രഖ്യാപനം.
വിജയ് നായകനായ മാസ്റ്റർ ആണ് കനകരാജ് അവസാനം സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ മാർച്ചിൽ മാസത്തിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കൊവിഡ് സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.
Story Highlights – Kamal Haasan announces film with director Lokesh Kanagaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here