പാലക്കാട് പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാറന്റീൻ നിഷേധിച്ചതായി പരാതി

ആരോഗ്യവകുപ്പിന്റെ നിർദേശം മറികടന്ന് പൊലീസുകാർക്ക് ക്വാറന്റീൻ നിഷേധിച്ചു. പാലക്കാട് എ ആർ ക്യാമ്പിലെ രണ്ട് പൊലീസുകാരെയാണ് ക്വാറന്റീൻ നൽകാതെ ഇന്നും ഡ്യൂട്ടിക്കിട്ടത്. കൊവിഡ് ബാധിതരായ തടവുകാർക്ക് എസ്‌കോർട്ട് പോയതിനായിരുന്നു പൊലീസുകാർക്ക് ക്വാറന്റീൻ നിർദേശിച്ചത്. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.

തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ കൊവിഡ് സെല്ലിന് മുന്നിൽ ഗാർഡ് ഡ്യൂട്ടിക്കും നിയോഗിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസുദ്യോഗസ്ഥർക്ക് ആരോഗ്യവകുപ്പ് ക്വാറന്റീൻ നിർദേശിച്ചത്. ക്വാറന്റീനിൽ പോകണമെന്ന് പാലക്കാട് ഡിഎംഒയും നിർദേശിച്ചിരുന്നു. എന്നാൽ ക്വാറന്റീൻ അനുവദിക്കാതെ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിക്ക് എത്താൻ പറയുകയായിരുന്നു.

Read Also :സംസ്ഥാനത്ത് ഇന്ന് 3,830 പേർക്ക് കൊവിഡ്; പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന നിരക്ക്

എഎസ്പിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പൊലീസുകാരോട് ഹാജരാകാൻ നിർദേശിച്ചതെന്നാണ് വിവരം.
കല്ലേക്കാട് എ ആർ ക്യാമ്പിലായിരുന്നു ഉദ്യോഗസ്ഥർക്ക് ജോലി. ഇന്ന് വൈകിട്ടുവരെ ഇരുവരും ജോലിക്കുണ്ടായിരുന്നു. വ്യാപകമായി പരാതി ഉയർന്നതോടെ ഉദ്യോഗസ്ഥരോട് ജോലിയിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതായാണ് സൂചന.

Story Highlights Covid 19, quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top